Breaking News

പ്രഭാത സവാരിക്കിടെ റോഡ് മുറിച്ച് കടക്കുമ്പോൾ മധ്യവയസ്ക്കൻ കോഴിയുമായി വരികയായിരുന്ന വാഹനമിടിച്ച് മരിച്ചു



നീലേശ്വരം: പ്രഭാത സവാരിക്കിടെ പെട്ടിക്കടയിൽ നിന്നും ചായ കുടിച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ മധ്യവയസ്ക്കൻ കോഴിയുമായി വരികയായിരുന്ന വണ്ടിയിടിച്ച് മരിച്ചു. മടിക്കൈ ചതുര കിണർ കള്ള് ഷാപ്പിനു മുന്നിലെ വണ്ണാൻ വീട്ടിൽ സുകുമാരൻ (60) ആണ് മരിച്ചത്. ഇന്നു രാവിലെ ആറ് മണിയോടെയാണ് അപകടം. പ്രഭാത സവാരി കഴിഞ്ഞ് ചതുര കിണറിന് സമീപത്തെ പെട്ടിക്കടയിൽ നിന്നും ചായ കുടിച്ച് റോഡ് മുറിച്ച് കടക്കുമ്പോൾ ആലിൻ കീഴിൽ ഭാഗത്തു നിന്നും വന്ന കോഴി വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഭാര്യ: ശ്യാമള. (കൃഷ്ണ നഴ്സിങ്ങ് ഹോം കാഞ്ഞങ്ങാട്). മക്കൾ: സനീഷ് (തെയ്യം കലാകാരൻ ) സൗമ്യ (പയ്യന്നൂർ ).
 മരുമകൻ:ദിനേശൻ. സഹോദരങ്ങൾ: അശോകൻ മണക്കാടൻ, ശാരദ, ബാലാമണി, പരേതയായ ഇന്ദിര.

No comments