Breaking News

ഇരിയ സ്കൂളിന് മുന്നിൽ സ്ഥാപിച്ച എസ്. എഫ്. ഐയുടെ ബാനർ പൊലീസ് അഴിച്ചു മാറ്റി, പൊലീസിനെതിരെ പ്രകടനം നടത്തിയ പഞ്ചായത്ത് പ്രസിഡൻറിനും സി.പി.എം പ്രവർത്തകർക്കെതിരെ കേസ്


ഇരിയ : സ്കൂളിന് മുന്നിൽ സ്ഥാപിച്ച എസ്. എഫ്. ഐയുടെ ബാനർ പൊലീസ് അഴിച്ചു മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസിനെതിരെ പ്രകടനം നടത്തിയ പഞ്ചായത്ത് പ്രസിഡൻറിനും 42 സി.പി.എം, എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു. ഇരിയ സ്കൂളിന് മുൻവശം ഗേറ്റിനടുത്ത് കെട്ടിയ എസ്.എഫ്.ഐയുടെ

ബാനറാണ് അമ്പലത്തറ പൊലീസ് അഴിച്ചു മാറ്റിയത്. സംഘർഷമുണ്ടാകുമെന്ന് പ്രധാന അധ്യാപകൻ അറിയിച്ചതിനെ തുടർന്ന് ബാനർ മാറ്റിയതാണെന്ന് പൊലീസ് പറയുന്നു. പിന്നാലെ എത്തിയ സി.പി.എം, എസ്. എഫ്. ഐ പ്രവർത്തകർ ഇരിയ ടൗണിൽ നിന്നും സ്കൂൾ പരിസരത്തേക്ക് പ്രകടനം നടത്തി. പുല്ലർ പെരിയ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സബിത, ജ്യോതി ബസു, അനൂപ്, അനുരാഗ്, മഞ്ജുഷ, ജ്യോതിഷ്, നാരായണൻ, കൃഷ്ണൻ, കെ.പി. ശശി, അനീഷ് ,സുനിത, വിനീത് ഉൾപെടെ ഉള്ള വർക്കെതിരെയാണ് കേസെടുത്തത്.

No comments