കൊന്നക്കാട് ഗവ:എൽപി സ്കൂളിൽ പ്രവേശനോത്സവം നടന്നു ബളാൽ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ മിനി മാത്യു ഉദ്ഘാടനം നിർവഹിച്ചു
കൊന്നക്കാട് : മലയോര മേഖലയിലെ മികച്ച എൽ പി സ്കൂളുകളിലൊന്നായ കൊന്നക്കാട് ഗവ:എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ബളാൽ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. മിനി മാത്യു ഉദ്ഘാടനം നിർവഹിച്ചു പത്താം വാർഡ് മെമ്പർ ശ്രീ.സനോജ് മാത്യു കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.ബിനു തോട്ടോൻ അധ്യക്ഷത വഹിച്ചു.ആശ, വീണ,അനഘ,ലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ.മാത്യു ജോസഫ് സ്വാഗതവും ശരണ്യ ടീച്ചർ നന്ദിയും പറഞ്ഞു.
No comments