Breaking News

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജിഎച്ച് എസ് എസ് മാലോത്ത് കസ്ബ സ്കൂളിൽ ലഹരി വിരുദ്ധ റാലിയും, ഫ്ളാഷ് മോബും സംഘടിപ്പിച്ചു


മാലോം : ലഹരി വിരുദ്ധ റാലിയും, ഫ്ളാഷ് മോബും സംഘടിപ്പിച്ചു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജിഎച്ച് എസ് എസ്  മാലോത്ത് കസ്ബ സ്കൂളിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ SPC, NSS, Scout &Guides, JRC എന്നീ യൂണിറ്റുകളെ സംഘടിപ്പിച്ചു കൊണ്ട് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു, ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റെ രാജു കട്ടക്കയം ലഹരി വിരുദ്ധ റാലി ഫ്ളാഗ് ഓഫ് ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ് വി കെ ലഹരിവിരുദ്ധ സന്ദേശം നല്കി പ്രിൻസിപ്പൽ ഇൻ ചാർജ് പയസ് കുര്യൻ, അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മിസ്ട്രസ്സ് ചാർജ് വഹിക്കുന്ന ഷിജി എം ജി  സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ  റോസ്‌ലി സിബി, പരിസ്ഥിതിപ്രവർത്തകൻ സുരേഷ് നാട്ടക്കൽ, സ്‌കൗട്ട് ഗൈഡ്  ചാർജ് വഹിക്കുന്ന രമ്യ കെ , മഞ്ജു കെ വി  സ്റ്റാഫ്‌ സെക്രട്ടറി ജോർജ് സോസഫ്, ആർട്ടിസ്റ്റ് രമേഷ് രാഘവൻ, SPC സുകുമാരൻ , JRC ചാർജ് വഹിക്കുന്ന ജീന പി ബി  SPC ചാർജ് വഹിക്കുന്ന ജയലക്ഷ്മി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ നിരവധി പോലീസ് ഉദ്ദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.SPC ചാർജ് വഹിക്കുന്ന സുബാഷ് വൈ എസ് നന്ദി പറഞ്ഞു.   



No comments