Breaking News

കാലിച്ചാനടുക്കത്ത് ഈ വർഷത്തെ ജനകീയ ഓണാഘോഷം സംഘാടക സമിതിയായി


അടുക്കം : ഓണാഘോഷം 2026.. ഈ വർഷത്തെ ആഘോഷം കളറാവും ഉത്രാട ദിനത്തിലും തിരുവോണം നാളിലും കാലിച്ചാനടുക്കം ടൗണിൽ വെച്ച്സംഘടിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതിയായി. കാർഷിക സമൃദ്ധിയുടെയും സമത്വ സമഭാവനകൾ നിറഞ്ഞ വസന്തങ്ങളുടെ ഉത്സവമാണ് ഓണം കാലിച്ചാനടുക്കത്തിൻ്റെ നാട്ടു പഴമയും സാംസ്കാരിക കുട്ടായ്മയും തിരിച്ചു പിടിക്കുന്നതിനായി കാലിച്ചാനടുക്കം പൊതുജന വായനശാല & ഗ്രസ്ഥാലയം വിവിധ ക്ലബ്ബുകൾ സംഘങ്ങൾ കുടുംബശ്രീ യൂണിറ്റുകൾ സംഘടനകൾ എല്ലാവരെയും സമന്വയിപ്പിച്ചു കൊണ്ട്  നടത്തുന്ന ഓണാഘോഷം ഒരു നാടിൻ്റെ അവിസ്മരണീയമായ ഉത്സവമാക്കുന്നതിന് വിപുലമായ സംഘാടക സമിതിയായി.

കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ഏ.വി മധു അദ്ധ്യക്ഷത വഹിച്ചു.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ജയചന്ദ്രൻ യോഗം ഉത്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഭൂപേഷ്  അനീഷ്കുമാർ എം.  

 കൃഷ്ണൻ മൂപ്പിൽ ടി.ടി മോഹനൻ എം.വി അനന്തൻ , എംവി കുഞ്ഞമ്പു, രജീഷ് എം.കെ ഇന്ദിര കെവി കുഞ്ഞിരാമൻ മൂപ്പിൽ അർച്ചന കൃപേഷ് , അനിത ഗുഡ്ലി മത്തായി എന്നിവർ സംസാരിച്ചു.

2026 ആഗസ്റ്റ് 25 26 തിയ്യതികളിൽ ഉത്രാടം തിരുവോണം ദിനത്തിൽ വിവിധ പരിപാടികളോടെ നാട്ടിലെ കലാകാരൻ മാരുടെയും കലാകാരികളും പങ്കെടുപ്പിച്ച് കലാവിരുന്നൊരുക്കും ഓണം വിളംബര ഘോഷയാത്ര, കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ കലാപരിപാടികൾ അനുബന്ധമായി സ്പോർട്സ് മത്സരങ്ങൾ ആർട്സ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും

സംഘാടക സമിതി ഭാരവാഹികളായി

രക്ഷാധികാരികളായി 

▪️ടി വിജയചന്ദ്രൻ

▪️കെ ഭൂപേഷ്

▪️ഫാറൂഖ് ടി.പി

▪️ലത.കെ

 ചെയർമാൻ 

അനീഷ് കുമാർ എം വൈസ്ചെയർമാൻ

ശ്രീജിത്ത് എൻ.കെ

രജീഷ് എം.കെ

കൃഷ്ണൻ കെ

 കൺവീനർ 

വിനോദ് മേഘ്ൻ

 ജോ കൺവീനർ 

വിജേഷ് എൻ

കുഞ്ഞിരാമൻ മൂപ്പിൽ

വിത്സൺ ജോസ്

 ട്രഷറർ 

എം.ജെ ബേബി എന്നിവരെയും തെരഞ്ഞടുത്തു

No comments