ഈ ഫുട്ബോൾ ലഹരിക്കാലത്ത് കലാകായിക മേഖലകൾ ലഹരിയായി തിരഞ്ഞെടുക്കുക സാമൂഹിക വിപത്തായ ലഹരികൾ അകറ്റിനിർത്തുക... പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി ജനമൈത്രി പോലീസ് സ്റ്റേഷൻ വെള്ളരിക്കുണ്ട്, റോട്ടറി ക്ലബ്ബ് പരപ്പ ,ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനാചരണം നടത്തി
പരപ്പ: ജനമൈത്രി പോലീസ് സ്റ്റേഷൻ വെള്ളരിക്കുണ്ട്, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരപ്പ, റോട്ടറി ക്ലബ്ബ് പരപ്പ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ സെറീന കെ.പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീഹരി കെ.പി. മുഖ്യതിഥിയായി പങ്കെടുത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എസ്.ഐ. സുധീർ എം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് പി. പത്മനാഭൻ, എസ്.എം.സി. ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, പരപ്പ റോട്ടറി ക്ലബ് പ്രസിഡന്റ് റോയ് ജോർജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി. നാരായണൻ, സീനിയർ അസിസ്റ്റന്റുമാരായ രാജി കെ., വി.കെ. പ്രഭാവതി, സെക്രട്ടറി സജിത സി.ജെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരപ്പ ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ സുരേഷ് കെ.എസ്. സ്വാഗതവും ഹെഡ്മിസ്ട്രസ് ബിന്ദു എ.കെ. നന്ദിയും രേഖപ്പെടുത്തി.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ആകർഷകമായ ഫ്ലാഷ് മോബും അരങ്ങേറി. കൂടാതെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന വിവിധ മത്സര പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം വൻ ജനപങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്.
No comments