Breaking News

വെള്ളരിക്കുണ്ടിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട് : വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെയും സീനിയർ സിറ്റിസൺ ഫോറം വെള്ളരിക്കുണ്ടിന്റെയും  നീലേശ്വരം എൻ കെ ബി എം ഗവ : ഹോമിയോ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വച്ച് നടത്തി. വാർഡ് മെമ്പർ ഷാജൻ പൈങ്ങോട് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷൻ വഹിച്ചു. സീനിയർ സിറ്റിസൺ ഫോറം ബളാൽ പഞ്ചായത്ത് കമ്മിറ്റി  പ്രസിഡണ്ട് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ആന്റണി കുബുകെൽ എന്നിവർ പ്രസംഗിച്ചു. ഡോക്ടർ ദീപ വി കെ, ഡോക്ടർ വർഷാ വിജയൻ എന്നിവർ ക്ലാസുകൾ എടുത്തു. ജിജി കുന്നപ്പള്ളി സ്വാഗതവും ബാബു കല്ലറക്കൽ നന്ദിയും പറഞ്ഞു.


No comments