പനത്തടി സെക്ഷൻ പരിധിയിൽ മാമ്പളം പെരുമുണ്ട, കമ്മാടി തുടങ്ങിയ ജനവാസ മേഖലയിൽ ..ഏറെ നാളുകളായി ഭീതി പരത്തിയ കാട്ടാന കൂട്ടത്തെ വനപാലകർ തുരുത്തിയോടിച്ചു
കാസർകോട്: ഏറെ നാളുകളായി ഭീതി പരത്തിയ കാട്ടാന കൂട്ടത്തെ വനപാലകർ തുരുത്തിയോടിച്ചു. പനത്തടി സെക്ഷൻ പരിധിയിൽ മാമ്പളം പെരുമുണ്ട, കമ്മാടി തുടങ്ങിയ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. ബുധനാഴ്ച പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എംപി രാജുവിന്റെ നേതൃത്വത്തിൽ കാസർകോട് ആർ ആർ ടി ടീം, സെക്ഷൻ സ്റ്റാഫ്, പി ആർ ടി അംഗം എന്നിവർ ചേർന്ന് 'സ്പെഷ്യൽ കാട്ടാന ഡ്രൈവ്' നടത്തി. കമ്മാടി ഭാഗത്ത് തമ്പടിച്ചിരുന്ന കാട്ടാന കൂട്ടത്തെ പനത്തടി മറാട്ടി ചേരിയിൽ നിന്നും കർണാടക ഉൾവനത്തിലേക്ക് തുരത്തി.
No comments