ഹൊസങ്കടിയിലെ ഒരു ലോഡ്ജിൽ മഞ്ചേശ്വരം പൊലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎ യും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
കാസർകോട്: ഹൊസങ്കടിയിലെ ഒരു ലോഡ്ജിൽ മഞ്ചേശ്വരം പൊലീസ് നടത്തിയ റെയ്ഡിൽ എംഡിഎംഎ യും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പാവൂർ, മച്ചമ്പാടി പള്ളത്തെ ഗുഹൗസിലെ അഹമ്മദ് സൈഫുദ്ദീൻ (21), ഹൊസബെട്ടു, ഗുജഗേരി ഹൗസിലെ മുഹമ്മദ് മുസ്താഖ് (36) എന്നിവരെയാണ് മഞ്ചേശ്വരം എസ്ഐ കെ.ആർ ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്. ലോഡ്ജ് മുറിയിലെ കിടക്കയിലെ തലയണക്കടിയിൽ സൂക്ഷിച്ചിരുന്ന 1.61 ഗ്രാം എംഡി എംഎയും 38.33 ഗ്രാം കഞ്ചാവും പിടികൂടി. രഹസ്യവിവരത്തെ തുടർന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ലോഡ്ജ് മുറിയിൽ പൊലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ അഹമ്മദ് സൈഫുദ്ദീനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ നേരത്തെ രണ്ട് കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. ഒരു കേസ് എം ഡി എം എ ഉപയോഗിച്ചതിനും മറ്റൊന്ന് കൈവശം വച്ചതിനുമാണെന്ന് കൂട്ടിച്ചേർത്തു.
No comments