മംഗൽപാടി, പ്രതാപ് നഗർ സ്വദേശിയായ ഹോട്ടൽ ഉടമ മംഗ്ളൂരുവിൽ കുഴഞ്ഞു വീണു മരിച്ചു...
കാസർകോട്: മംഗൽപാടി, പ്രതാപ് നഗർ സ്വദേശിയായ ഹോട്ടൽ ഉടമ മംഗ്ളൂരുവിൽ കുഴഞ്ഞു വീണു മരിച്ചു. മംഗൽപ്പാടിയിലെ പരേതരായ ബട്ടുപ്പെട്ടി- ദേഞ്ഞി ദമ്പതികളുടെ മകനും മംഗ്ളൂരു, കങ്കനാടി ഗരഡിയിലെ 'ഏസിരി ഹോട്ടൽ ഉടമയുമായ വിശ്വനാഥ ഷെട്ടി (61)യാണ് മരിച്ചത്. ഇന്നലെ (ബുധൻ) രാത്രി എട്ടുമണിയോടെ ഹോട്ടലിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എച്ചിത്തുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നളിനി. മക്കൾ: നവീൻ ഷെട്ടി, നയന. മരുമകൻ: സുദർശൻ. സഹോദരങ്ങൾ: ജയകര, കുസുമ, പരേതയായ രത്ന
No comments