മേൽപ്പറമ്പ് പൊലീസ് ദേളിയിൽ നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിൽ കടത്താൻ ശ്രമി എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിലായി
കാസർകോട്: മേൽപ്പറമ്പ് പൊലീസ് ദേളിയിൽ നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിൽ കടത്താൻ ശ്രമിച്ച 6.43 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിലായി. ചട്ടഞ്ചാൽ മഹീനാബാദ് സ്വദേശി യുഎം അബ്ദുൽ സിയാദ്(25), പൊയിനാച്ചി മൊട്ടയിലെ കെ സുനിൽ രാജ്(24) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച പൾസർ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ ദേളി ജംങ്ഷനിൽ മേൽപ്പറമ്പ് എസ്ഐ ടി അഖിലിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെയാണ് സംഘം കുടുങ്ങിയത്. മേൽപറമ്പിൽ നിന്ന് ദേളിയിലേക്ക് അസമയത്ത് ബൈക്കിൽ പോവുകയായിരുന്ന ഇവരെ പൊലീസ് കൈകാട്ടി തടഞ്ഞു നിർത്തുകയായിരുന്നു. ഓടിപ്പോകാൻ ശ്രമിച്ച ഇവരുവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് എംഡിഎംഎ കടത്ത് മനസിലായത്. സിയാദിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. വിൽപനക്കായാണ് ഇതുകൊണ്ടുപോകുന്നതെന്നും ചെറുകരയിലുള്ള സഹദ് ആണ് ഇത് തന്നതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികളെ വ്യാഴാഴ്ച ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ജൂനിയർ എസ്ഐ യു ഷൈജു, പൊലീസുകാരായ ടികെ പ്രമോദ്, എം രഞ്ജിഷ്, സജിത്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു
No comments