സംസ്ഥാന ഇന്റർ ഐടിഐ കലോത്സവത്തിന് മടിക്കൈ പഞ്ചായത്തിലെ ബങ്കളത്ത് പ്രൗഢോജ്വല തുടക്കം..
കാസർകോട്: സംസ്ഥാന ഇന്റർ ഐടിഐ കലോത്സവത്തിന് മടിക്കൈ പഞ്ചായത്തിലെ ബങ്കളത്ത് പ്രൗഢോജ്വല തുടക്കം. പെൺകുട്ടികളുടെ മോണോആക്ട്, ലളിതഗാനം എന്നീ ഇനങ്ങളിലെ മത്സരങ്ങളോടെയാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന കലോത്സവത്തിനു തുടക്കമായത്. സംസ്ഥാനത്തെ 32 ഐടിഐകളിൽ നിന്നായി ആയിരത്തോളം പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. തേജസ്വിനി, പയസ്വിനി, ഉപ്പള,ഷിറിയ എന്നീ പേരുകളിലുള്ള വേദികളിലായി 41 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകിട്ട് 5ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർവ്വഹിക്കും. പി. പ്രകാശൻ വർക്കിംഗ് ചെയർമാനും അഭിചന്ദ് കൺവീനറുമായുള്ള സംഘാടക സമിതിയാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്.
No comments