Breaking News

വാട്ട്സ് ആപ്പിനെ നയിക്കാൻ ഇന്ത്യൻ സിഇഒ; ക്രെഡ് മേധാവി കുനാൽ ഷാ സിഇഒ ആകും; ക്രെഡിൽ വൻ നിക്ഷേപം നടത്താൻ മെറ്റ


ദില്ലി: ഇന്ത്യൻ ഫിൻടെക് കമ്പനി ക്രെഡിൽ വൻ നിക്ഷേപം നടത്തി ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ. ക്രെഡ് സ്ഥാപകനും നിലവിലെ സിഇഒയുമായ കുനാൽ ഷായെ വാട്സാപ്പ് ആഗോള തലവനായി നിയമിച്ചു. മെറ്റ നേതൃനിരയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കുനാൽ. ക്രെഡ് ആപ്പിലൂടെ പ്രശസ്തമായ ഡ്രീം പ്ലഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ 8550 കോടി രൂപയാണ് മെറ്റ നിക്ഷേപിക്കുക. 2018ൽ കുനാൽ ഷാ സ്ഥാപിച്ച ക്രെഡ് വഴിയാണ് ഇന്ത്യയിലെ നാൽപ്പത് ശതമാനം ക്രെഡിറ്റ് കാർഡ് ബില്ലുകളും കൈകാര്യം ചെയ്യപ്പെടുന്നത്. ഒരു കോടി എഴുപത് ലക്ഷം മെമ്പർമാരുണ്ടെന്നാണ് കമ്പനി അവകാശവാദം. പുതിയ നിക്ഷേപത്തോടെ ക്രെഡിൻ്റെ ആകെ മൂല്യം നാൽപ്പത്തിമൂവായിരം കോടിയായി ഉയ‌‌ർന്നു. ക്രെഡ് യൂസർമാരുടെ വിവരങ്ങൾ മെറ്റയ്ക്ക് ലഭ്യമാകില്ലെന്നാണ് കുനാൽ ഷായുടെ വിശദീകരണം. മെറ്റ ക്രെഡിലെ നിക്ഷേപകർ മാത്രമായിരിക്കും.

No comments