Breaking News

പൊലീസിനും സ്ഥാപന ഉടമകൾക്കും ഭീതിയും ആശങ്കയും ഉണ്ടാക്കിയ കുപ്രസിദ്ധ കവർച്ചാ സംഘം അമ്പലത്തറ പൊലീസിന്റെ പിടിയിൽ


കാസർകോട്: ഏതാനും ദിവസങ്ങളായി പൊലീസിനും സ്ഥാപന ഉടമകൾക്കും ഭീതിയും ആശങ്കയും ഉണ്ടാക്കിയ കുപ്രസിദ്ധ കവർച്ചാ സംഘം അമ്പലത്തറ പൊലീസിന്റെ പിടിയിൽ. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പിടിയിലായത്. മൂന്നംഗസംഘത്തിലെ ഒരാൾ പ്രായപൂർത്തിയാകാത്ത ആളും നിരവധി കവർച്ചാ കേസുകളിൽ പ്രതിയുമാണെന്നാണ് സൂചന. പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തുന്നതോടെ പാലക്കുന്നിലും ചീമേനിയിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കവർച്ചാ കേസുകൾക്കു തുമ്പുണ്ടായേക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. അമ്പലത്തറ ടൗണിൽ പ്രവർത്തിക്കുന്ന ക്യൂമാർട്ട് എന്ന സൂപ്പർ മാർക്കറ്റിലാണ് സംഘം ഇന്ന്(ഞായർ) പുലർച്ചെ നാലു മണിക്ക് കവർച്ച നടത്തിയത്. സിസി ടി വി ക്യാമറ തകർത്ത ശേഷം ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ് സംഘം അകത്ത് കടന്നത്. 5000 രൂപയും ഏതാനും സാധനങ്ങളും കൈക്കലാക്കി രക്ഷപ്പെടുന്നതിനിടയിലാണ് കവർച്ചാ സംഘം നാടകീയമായി പൊലീസിന്റെ പിടിയിലായത്. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലാണ് സംഘം എത്തിയത്. കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേ ഉള്ളു.

No comments