Breaking News

കാസർകോട് കുട്‌ലുവിൽ ഓട്ടോറിക്ഷയിൽ കടത്തിയ 672 പായ്ക്കറ്റ് കർണ്ണാടക വിദേശമദ്യം പിടികൂടി എക്സൈസ്


കാസർകോട്:  കുട്ലു ബെള്ളൂരിൽ വച്ച് KL 14 AD 2771 നമ്പർ ഓട്ടോറിക്ഷയിൽ 120.96 ലിറ്റർ (180mlx 672 ട്രെട്ര പാക്കറ്റുകൾ ) കർണ്ണാടക വിദേശമദ്യം കടത്തിക്കൊണ്ടുവന്നതിന്  കാസർഗോഡ്  ചൗക്കി ആസാദ് നഗറിലെ ഖാലിദ് കെ എം  എന്നയാളെ കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ്  പ്രിവന്റ്റീവ് ഓഫീസർ കെ വി രഞ്ജിത്തും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു തൊണ്ടി സാധനങ്ങൾ കസ്റ്റഡിയിലെത്ത് അബ്കാരി കേസ്സെടുത്ത് പ്രതിയെയും കേസ് രേഖകളും തൊണ്ടി സാധനങ്ങളും തുടർ നടപടികൾക്കായി കാസർഗോഡ് എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. കാസർഗോഡ് എക്സൈസ് സർക്കിൾ ഓഫീസ് സ്ട്രൈക്കിങ് പാർട്ടി സന്ദർഭോചിതമായി സംഭവസ്ഥലത്തെത്തി കേസ്സെടുക്കുന്നതിന് സഹായിച്ചിരുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ എം എം പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശൈലേഷ് കുമാർ എ.വി, സുധിർ പാറമ്മൽ എന്നിവരും കാസർഗോഡ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫീസർ ദിനേശൻ കുണ്ടത്തിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ മോഹനകുമാർ എൽ, ജോൺസൺ, സുബിൻ ഫിലിപ്, എക്സൈസ് ഡ്രൈവർ സത്യൻ എന്നിവരും ഉണ്ടായിരുന്നു.

No comments