Breaking News

കാസർകോട് ഗവ.മെഡിക്കൽ കോളേജ് ഒരുവർഷത്തിനുള്ളിൽ പൂർണമായി പ്രവർത്തിക്കും ; മന്ത്രി കെഎം ഷാജി


കാസർകോട് : കാസർകോട് ഗവ.മെഡിക്കൽ കോളേജ് ഒരുവർഷത്തിനുള്ളിൽ പൂർണമായി പ്രവർത്തിക്കുമെന്ന് കെഎം ഷാജി പ്രസ്താവിച്ചു. മെഡിക്കൽ കോളേജിന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് പ്രത്യേക യോഗം ഉടൻ വിളിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ മൊത്തത്തിലുള്ള പ്രശ്നങ്ങൾ ജില്ലയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ജില്ലാതല ജീവനക്കാരുമായി കളക്ടറേറ്റിൽ അദ്ദേഹം ചർച്ചചെയ്തു. ജില്ലയുടെ അനിവാര്യമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതതു വകുപ്പുകളുമായി പ്രത്യേക ചർച്ച നടത്തും. ഗ്രാമതലങ്ങളിൽ വികസന സന്തുലിതാവസ്ഥ ഉറപ്പാക്കും. ആരോഗ്യമേഖലയിൽ ഡോക്ടർമാരുടെയുൾപ്പെടേയുള്ള ഒഴിവുകൾ നികത്തും. ജില്ലയിലെ ജീവനക്കാരുടെ കുറവ്, ദേശീയപാതാ നിർമ്മാണത്തെ തുടർന്നുള്ള അപകടങ്ങൾ, എൻഡോസൾഫാൻ പുനരധിവാസ പ്രശ്നങ്ങൾ, കടലാക്രമണം, ഗതാഗതകുരുക്ക്, പൈവളിക പൊലിസ് സ്റ്റേഷൻ, മഞ്ചേശ്വരം മിനി സിവിൽസ്റ്റേഷൻ, പ്രത്യേക പി എസ് സി നിയമനം, ഭാഷാന്യൂനപക്ഷ പ്രശ്നം, കാസർകോട് നഗര മാസ്റ്റർപ്ലാൻ, കാസർകോട് വികസന പാക്കേജ് തുടങ്ങി ജില്ലയിലെ സമഗ്ര വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു.

No comments