Breaking News

പതിനഞ്ചിൽപ്പരം പോക്സോ കേസുകളിൽ പ്രതിയായ ഉസ്താദിനെതിരെ ബേക്കൽ പൊലിസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു


കാസർകോട് : പതിനഞ്ചിൽപ്പരം പോക്സോ കേസുകളിൽ പ്രതിയായ മലപ്പുറം, വളാഞ്ചേരി, ആദവനാട് ഉസ്താദിനെതിരെ ബേക്കൽ പൊലിസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. 13 കാരനെ ദിവസങ്ങളോളം വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് എംകെ മുഹമ്മദ് ഉസ്താദിനെതിരെ കേസെടുത്തത്. ഇതോടെ ബേക്കൽ പൊലീസ് സ്റ്റേഷനിൽ മുഹമ്മദിനെതിരെയുള്ള കേസുകളുടെ എണ്ണം മൂന്നായി. നേരത്തെ രണ്ടു പോക്സോ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മതപഠന കേന്ദ്രത്തിലെ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് നേരത്തെ രജിസ്റ്റർ ചെയ്ത കേസുകൾ. ഇതേ തുടർന്ന് ഒളിവിൽ പോയ ഉസ്താദിനെ ഏതാനും ദിവസം മുമ്പാണ് ബീഹാറിലെ ഒളിവുകേന്ദ്രത്തിൽ മലപ്പുറം വളാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ വളാഞ്ചേരിയിൽ 14ൽപ്പരം പോക്സോ കേസുകളുണ്ട്. പ്രസ്തുത കേസുകളിലാണ് അറസ്റ്റ് ചെയ്തത്. ബേക്കലിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ ഉസ്താദിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയെന്നു കാണിച്ച് 13കാരൻ പൊലീസിൽ പരാതി നൽകിയത്.

No comments