മുംബൈ ക്രൈംബ്രാഞ്ചിനും ആത്മരക്ഷാ മുറയില്‍ പരിശീലനം നല്‍കി കാറഡുക്കയിലെ ജയകുമാര്‍
മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗങ്ങളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് കാസര്‍ഗോഡ് ജില്ലക്കാരനായ ജയകുമാര്‍ ആത്മരക്ഷാ മുറകളില്‍ പരിശീലനം നല്‍കിയത്. അക്രമികളെ അമിതബലം പ്രയോഗിക്കാതെ അതിവേഗം കീഴടക്കാനും, പൊതുജന സുരക്ഷ ഉറപ്പാക്കി സേവനം നിര്‍വ്വഹിക്കാനും പോലീസുകാരെ പ്രാപ്തരാക്കുന്നതിനായി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്യാമ്പില്‍ പരമ്പരാഗത ആയോധന കലയായ കളരിപ്പയറ്റിന്റേയും കരാത്തേയുടേയും kubokattor, muay thai, taekwondo, boxing എന്നി പ്രതിരോധ മുറകളുടെ സമന്വയിപ്പിച്ചുള്ള സാങ്കേതിക രീതിയിലുള്ള പരിശീലനമാണ് ഇദ്ദേഹം നല്‍കിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വയം പ്രതിരോധ രംഗത്ത് സജീവമായ ഷമ്യമസൗാമൃ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി സൗജന്യ പരിശീലന ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരത്തില്‍ ഒരു വലിയ സേനയ്ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞത് വലിയൊരു അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറഡുക്കയിലെ മാധവന്‍ നായരുടേയും അംബികയുടയേും മകനായ ജയകുമാര്‍ 2022-ല്‍ നടന്ന ഇന്ത്യ-നേപ്പാള്‍ അന്താരാഷ്ട്ര ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. കൂടാതെ ഇന്ത്യന്‍ ഐക്കണ്‍ അവാര്‍ഡ് ജേതാവ് കൂടിയായ ഇദ്ദേഹം ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട്.
No comments