Breaking News

കാസർഗോഡ് ബംബ്രാണ ജിബിഎല്‍പി സ്‌ക്കൂള്‍ കോംപൗണ്ടില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി...


കാസർഗോഡ് : ബംബ്രാണ ജിബിഎല്‍പി സ്‌ക്കൂള്‍ കോംപൗണ്ടില്‍ നിന്നും 50 സെന്റീമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന ഒലീവിയ ക്ലബിലെ ഒരുകൂട്ടം യുവാക്കള്‍ ചെടി കണ്ട് സംശയം തോന്നി എക്‌സൈസ് അധികൃതരെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സലിംകുമാറിന്റെയും കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.വി ശ്രാവണിന്റേയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചെടി കഞ്ചാവ് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


No comments