പടന്നക്കാട് ഓവർബ്രിഡ്ജിന് സമീപം എംഡിഎംഎയുമായി ചെറുപുഴ സ്വദേശിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞങ്ങാട്: പടന്നക്കാട് ഓവർബ്രിഡ്ജിന് സമീപം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം ഉഴിച്ചി കരുവാട്ട്പുരയിലെ കെ.പി അനസ്(27), ചെറുപുഴ കല്ലട മണക്കാട് തെക്കേപ്പുരയിലെ എം.ടി.പി. തബസിർ(33) എന്നിവരാണ് ഹൊസ്ദുർഗ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 1.140 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവർ എത്തിയ കാറും കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച നടന്ന വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. സംശയത്തെ തുടർന്ന് കാർ തടഞ്ഞു നിർത്തി. പൊലീസ് വരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാർ പരിശോധിച്ചപ്പോൾ ഡാഷ്ബോർഡിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. വിൽപനക്കായാണ് ഇത് കൊണ്ടുപോകുന്നതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.
No comments