കാസർകോട് എരിഞ്ഞിപ്പുഴയിൽ കടന്നൽ കുത്തേറ്റ വയോധിക മരിച്ചു
കാസർകോട് : എരിഞ്ഞിപ്പുഴയിൽ കടന്നൽ കുത്തേറ്റ വയോധിക മരിച്ചു. എരിഞ്ഞിപ്പുഴ, മലാംകടപ്പിലെ പരേതരായ കൊട്ടൻ- ചോയിച്ചി ദമ്പതികളുടെ മകളും താനം വീട്ടിലെ താമസക്കാരിയുമായ ടി നാരായണി (77) യാണ് മരിച്ചത്. കർഷക തൊഴിലാളിയായിരുന്നു. ജൂൺ 19ന് വിട്ടു പരിസരത്ത് നിന്നാണ് നാരായണിക്ക് കടന്നൽ കുത്തേറ്റത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ഇന്നലെ (തിങ്കൾ) രാത്രിയിലാണ് മരണം സംഭവിച്ചത്. മക്കൾ: ദാമോദരൻ, വിജയകുമാരി. മരുമകൾ: സിന്ധു(അങ്കൺവാടി ഹെൽപ്പർ ഒളിയത്തടുക്ക).പരേതരായ കുഞ്ഞമ്മ, കുഞ്ഞിക്കണ്ണൻ, ജാനകി, ബാലകൃഷ്ണൻ എന്നിവർ സഹോദരങ്ങളാണ്.
No comments