കോളിയാട് ശ്രീ ചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
കുന്നുംകൈ : ജി എൽ പി സ്കൂൾ കുന്നുംകൈയിലെ വിദ്യാർത്ഥികൾക്ക് സ്നേഹത്തിൻ്റെ കരുതലുമായി ക്ഷേത്ര കമ്മിറ്റി . കോളിയാട് ശ്രീ ചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംകൈ ഗവ. എൽ പി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രീപ്രൈമറി കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു . ക്ഷേത്ര കമ്മറ്റി സെക്രട്ടറി വി കെ സുനിൽ, പ്രസിഡൻ്റ്. കെ വി ശ്രീനാഥ്, മറ്റു കമ്മറ്റി അംഗങ്ങളും സ്‌കൂളിലെത്തി പഠനോപകരണങ്ങൾ നൽകി. സ്കൂൾ സ്റ്റാഫ് അംഗങ്ങളും പിടിഎ പ്രസിഡൻ്റ് കെ വി രാജീവനും ചേർന്ന് ഏറ്റുവാങ്ങി. എം രതീഷ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് ടി എം ശൈലജ നന്ദിയും പറഞ്ഞു.
No comments