Breaking News

ജോലിയിൽ നിന്നു ഒഴിവാക്കിയ വിരോധം; ഹോട്ടലിൽ അതിക്രമിച്ചു കടന്ന് അരലക്ഷത്തിന്റെ കവർച്ച നടത്തിയ യുവാവിനെ കുമ്പള പൊലീസ് പിടികൂടി



കാസർകോട്: ജോലിയിൽനിന്ന് ഒഴിവാക്കിയതിനുള്ള വിരോധത്തെ തുടർന്നാണെന്നു പറയുന്നു, ഹോട്ടലിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ. മംഗൽപാടി, ബേക്കൂറിലെ അഷ്റഫ് അലി (40)യെ ആണ് കുമ്പള എസ് ഐ ഗണേശനും സംഘവും അറസ്റ്റ് ചെയ്തത്. ഉദ്യാവറിലെ അബ്ബാസിന്റെ ഉടമസ്ഥതയിൽ ബന്തിയോട്ടുള്ള 'ഇറാനി അബ്ബാസ് കബാബ് ‘ ഹോട്ടലിലെ മുൻ തൊഴിലാളിയാണ് അറസ്റ്റിലായ അഷ്റഫ് അലി. ഇയാളെ അടുത്തിടെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്റെ വിരോധത്തിൽ ശനിയാഴ്ച രാത്രി ഹോട്ടലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന പ്രതി രണ്ട് മൊബൈൽ ഫോണുകൾ, മിക്സി, കുക്കർ, അഞ്ച് സ്റ്റീൽ ഡം എന്നിവ കവർച്ച ചെയ്യുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു. 53,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൂട്ടിച്ചേർത്തു.

No comments