കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പരപ്പ മേഖല കുടുംബ സംഗമവും , ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു
മാലോം : കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ പരപ്പ മേഖല കുടുംബ സംഗമവും ,ജില്ലാ ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.മാലോം പീയം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു .മേഖലാ പ്രസിഡൻ്റ് പി.മൂസ അധ്യക്ഷം വഹിച്ചു.കെ.മുരളീധരൻ ,കെ.വി.ഷിബു, ഫിറോസ് പടിഞ്ഞാർ, രാധാകൃഷ്ണൻ ചിത്ര, സുനിൽ ശ്രീകൃഷ്ണ, എസ് ,എസ് ഹംസ, സുരേഷ് വെളളിക്കോത്ത്, നാസർ മുനമ്പം, ഹനീഫ കരിങ്ങ പള്ളം, അഷറഫ് കാഫില, ബാലൻ ബളാന്തോട്, ബാലു ഉദുമ പ്രസംഗിച്ചു. ഷിബി കോശി സ്വാഗതവും പി.പി.ദാമോദരൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ വച്ച് ഉന്നത വിജയികൾക്കുള്ള അനുമോദനവും നടത്തി.
No comments