വെള്ളരിക്കുണ്ട് ഡിവൈൻ മോട്ടോർസിന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ഉന്നതവിജയികൾക്കുള്ള അനുമോദനവും നടന്നു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ഡിവൈൻ മോട്ടോർസിന്റെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണവും ഉന്നതവിജയികൾക്കുള്ള അനുമോദനവും നടന്നു.വെള്ളരിക്കുണ്ട് തെക്കേ ബസാറിൽ വെച്ച് നടന്ന ചടങ്ങ് ഡോ ഷീന സിറോഗ് ഉത്ഘാടനം ചെയ്തു. വ്ലോഗർ അഖിൽ ബിനോയ് മുഖ്യഥിതിയായി
ഡിവൈൻ മോട്ടോർസ് എം ഡി ബെന്നി സെബാസ്റ്റ്യൻ ആദ്യക്ഷനായി. ചടങ്ങിൽ വെച്ച് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു തുടർന്ന് കല്ലൻച്ചിറ എൽ പി സ്കൂൾ നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റുകൾ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിനി ജോർജ് ഏറ്റുവാങ്ങി. ഡിവൈൻ മോട്ടോർസ് മാനേജർ ബിജു ജോസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു.
No comments