Breaking News

വായനാ മാസത്തിൽ മാലോത്ത് കസബ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി കസബയിലെ പൂർവ്വ വിദ്യാർത്ഥികൾ..

വള്ളിക്കടവ് : വായനാ മാസത്തിൽ മാലോത്ത് കസബ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി കസബയിലെ പൂർവ്വ വിദ്യാർത്ഥികൾ... 1985 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളാണ് സ്കൂൾ ലൈബ്രറിയിലേക്ക് 3000 രൂപയോളം വില വരുന്ന പുസ്തകങ്ങൾ സംഭാവന നല്കിയത്... 1985 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും, എഴുത്തുകാരനും, അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചയാളുമായ സുരേഷ് കുമാറിൻ്റെ' വർഷം വന്നു കനത്തതും ഗ്രീഷ്മം നിന്നു പെയ്തതും ' എന്ന പുസ്തകത്തിൻ്റെ അഞ്ചാം പതിപ്പ് ഇറങ്ങിയതിന്റെ സന്തോഷാർത്ഥമാണ് മാതൃവിദ്യാലയലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ സംഭാവനയായി നല്കിയത്...

1985 ബാച്ച് കൺവീനർ- മധുസൂദനൻ കൊടിയൻ കുണ്ടിൽ, ജോയന്റ് കൺവീനർ: ബോസ് കെ.ജി, രമേശൻ പി., ലിക്സൺ ജോർജ് , വിനോദ് കുര്യൻ, ജോർജ് കുട്ടി എന്നിവരും സുരേഷ് ബാബു ആലക്കോടും ചടങ്ങിൽ പങ്കെടുത്തു...

"വർഷം വന്നു കനത്തതും ഗ്രീഷ്മം നിന്നു പെയ്തതും " എന്ന കൃതിയിലെ പ്രധാന കഥാപാത്രമായ മെൽവിൻ തോമസും, പ്രസിദ്ധ വ്ളോഗർ രാകേഷ് നാട്ടക്കല്ലും ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ഷിജി എം.ജി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപകരായ മാർട്ടിൻ ജോർജ്, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു... സ്കൂൾ ലൈബ്രറി ചാർജ് വഹിക്കുന്ന  മേരിക്കുട്ടി സെബാസ്റ്റ്യൻ,ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ഷിജി എം ജി, വിദ്യാർത്ഥി പ്രതിനിധി കുമാരി അൻസ മരിയ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റു വാങ്ങി....

No comments