ബളാൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ.. പ്രതിഭാ സംഗമം 2026 സംഘടിപ്പിച്ചു..വിദ്യാർത്ഥികളെയും പ്രതിഭകളെയും അനുമോദിച്ചു
വെള്ളരിക്കുണ്ട് : ബളാൽ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2,3.4 വാർഡ് പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥി പ്രതിഭകളെയും മറ്റുമേഖലകളിൽ മികവ് തെളിയിച്ച ജോർജ് ജോസഫ് ആഴാത്ത് . ടി അബ്ദുൾ ഖാദർ, വി വി മുകുന്ദൻ എന്നിവരേയും അനുമോദിച്ചു. യുഡിഎഫ് ജില്ല ലൈസൻ കമ്മിറ്റി അംഗം രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
ടൗൺ വാർഡ് മെമ്പർ സി വി ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ലത, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ , മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം പി ജോസഫ് , ബ്ലോക്ക് കോൺഗ്രാസ് ഭാരവാഹികളായ വി മാധവൻ നായർ , അലക്സ് നെടികാല ,യൂത്ത് കോൺഗ്രാസ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, ഗ്രാമ പഞ്ചായത്ത് മെംബർ ടി വി ചന്ദ്രൻ . തുടങ്ങിയവർ പ്രസംഗിച്ചു. പി രാഘവൻ സ്വാഗതവും ജോസ് വർഗീസ് നന്ദിയും പറഞ്ഞു
No comments