Breaking News

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം - നെല്ലിയടുക്കം എയുപി സ്കൂളിൽ ഓപ്പറേഷൻ തൂഫാൻ ഷൂട്ടൗട്ട് മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു


നീലേശ്വരം: അന്താരാഷ്ട്ര ലഹരി ദിനാചരണത്തിന്റെ ഭാഗമായി കാട്ടിപ്പൊയിലിലെ നെല്ലിയടുക്കം എ യു പി സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും, ഓപ്പറേഷൻ തൂഫാൻ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ അജിത ഉദ്ഘാടനവും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും നിർവഹിച്ചു.സ്കൂൾ മാനേജർ സി കൃഷ്ണൻ അദ്ധ്യക്ഷനായി. പ്രധാനധ്യാപിക രാജേശ്വരി ദേവദാസ് സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ ബാബു ജോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുജിത് ടി, അജിത് കെ പി, സിവിൽ പോലീസ് ഓഫീസർ ശ്രീദേവി വി, സീനിയർ അസിസ്റ്റന്റ് സ്നേഹലത പി എന്നിവർ സംബന്ധിച്ചു. ഓപ്പറേഷൻ തൂഫാൻ ഷൂട്ടൗട്ട് മത്സരത്തിൽ വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും പങ്കാളികളായി.



No comments