Breaking News

മടിക്കൈ ചാളക്കടവ് സ്വദേശിയായ യുവാവിനെ മാരക മയക്കുമരുന്നായ എംഡി എം എയും മായി പോലീസ് അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട്: മടിക്കൈ ചാളക്കടവ് സ്വദേശിയായ യുവാവിനെ മാരക മയക്കുമരുന്നായ എംഡി എം എയും മായി ഹോസ്ദുർഗ്. പോലീസ്  അറസ്റ്റ് ചെയ്തു. ചാളക്കടവ് നിഥാ മൻസിലിൽ താമസിക്കുന്ന മാലോത്ത് മുട്ടോം കടവിൽ പുതിയ പുരയിൽ പി പി ഹമീദിന്റെ മകൻ പി സിറാജിനെ (38)യാണ് ഇന്നലെ രാത്രി പതിനൊന്നേകാലോടെ കാഞ്ഞങ്ങാട് സൗത്തിലെ ബസ് വെയിറ്റിംഗ് ഷെൽട്ടറിനടുത്ത് വെച്ച് അറസ്റ്റ് ചെയ്തത്. നീലേശ്വരം പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ ഭാഗമായി വാഹനങ്ങൾ വഴിതിരിച്ചുവിടാനായി കാഞ്ഞങ്ങാട് സൗത്ത് എത്തിയപ്പോൾ പോലീസ് വാഹനം കണ്ട് ബസ്റ്റോപ്പിൽ ഇരിക്കുകയായിരുന്നസിറാജ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എസ്.ഐ ശാർങ്ങാ ധരനും സംഘവും ഇയാളെ പിന്തുടർന്ന് പിടികൂടി. ദേഹ പരിശോധന നടത്തിയപ്പോഴാണ് പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 3.260 ഗ്രാം എംഡി എം എ കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ സാനിഷ് , ഗ്രേഡ് സിവിൽ പോലീസ് ഓഫീസർ ബൈജു , ഡ്രൈവർ രാജേഷ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

No comments