Breaking News

നവീകരിച്ച ഒടയംചാൽ വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര ഭവൻ ഓഫീസ് ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു



ഒടയംചാൽ : ഒടയംചാൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസ് വ്യാപാര ഭവൻ നവീകരിച്ച് ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പുതിയതായി നിർമ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ സജി നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു ചുള്ളിക്കര മേഖല കോഡിനേറ്റർ , കെ അഷ്റഫ് , സുനിൽ പി. എൻ , പാണത്തൂർ സാജു ജോസ് , ഇബ്രാഹിം ഹാജി മുഹമ്മദ് , മേരി കോടോത്ത് , ജോസ് സേവ്യർ , ടോമി ടിസി എന്നിവർ സംസാരിച്ചു. സെക്രട്ടറി ലിജോ ടി ജോർജ് സ്വാഗതവും. ഇ. എൻ. മോഹനൻ നന്ദിയും പറഞ്ഞു.

 ഒടയംചാൽ യൂണിറ്റ്. ജനറൽ ബോഡി യൂണിറ്റിൽ 2026---2028 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ്: ഷിനോജ് ചാക്കോ സെക്രട്ടറി: ലിജോ.ടി. ജോർജ് ട്രഷറർ: ഇ. എൻ. മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ ഭരണസമിതിയെ ആണ് തിരഞ്ഞെടുത്തത് നല്ല മാർക്ക് വാങ്ങി എസ്എസ്എൽസി. പ്ലസ് ടു വിൽ ജയിച്ച വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. പ്രത്യേക മേഖലയിൽ വിജയിച്ചവരെയും ആദരിച്ചു






No comments