Breaking News

പനത്തടിയിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തി പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു


പാണത്തൂർ: പൊതുജനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും സൗഹാർദപരമായി പരിഹരിക്കുന്നതിനുള്ള സ്ഥിരം ലോക് അദാലത്തിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ഹോസ്ദുർഗ്ഗ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമായാണ് ക്ലാസ് നടത്തിയത്.

പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. പത്മകുമാരി അധ്യക്ഷത വഹിച്ചു. കാസർകോട് സആദിയ ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അഡ്വ. റിസ്വാന എൻ.എം. ബോധവൽക്കരണ ക്ലാസ് നയിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.ജെ. ജയിംസ്, സുപ്രിയ അജിത്, രതീഷ് കെ.ബി, ഭരണസമിതി അംഗങ്ങളായ എം. ഷിബു, കെ.സി. മോഹൻദാസ്, കെ.കെ. വേണുഗോപാൽ, എം. ബാലകൃഷ്ണൻ, റീന തോമസ്, പ്രസീതാറാണി, ഭവ്യ ജയരാജ്, ഐസി ഐസക്, അനിത കുമാരി, രാധിക കെ., ബിജിമോൾ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇർഷാദ് സ്വാഗതവും, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി പാരാ ലീഗൽ വളണ്ടിയർ മഹേശ്വരി കെ നന്ദിയും പറഞ്ഞു.


No comments