Breaking News

പനത്തടി ഗ്രാമപഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു പഞ്ചായത്ത്‌ പ്രസിഡണ്ട് പി രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു


പാണത്തൂർ : പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളിതുവരെ പരിഹരിക്കാൻ സാധിക്കാത്ത പഴയ പരാതികളിൽ തീർപ്പു കൽപ്പിക്കുവാനായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡണ്ട് പി രഘുനാഥ്‌ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് പദ്മകുമാരി,വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ജെ ജെയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ രതീഷ് കെ ബി, മെമ്പർമാരായ കെ സി മോഹൻദാസ്, കെ കെ വേണുഗോപാൽ,ബാലകൃഷ്ണൻ എം, റീന തോമസ്, ഭവ്യ പി എസ്, എം ഷിബു, ഐസി ഐസക്, അനിലകുമാരി,രാധിക കെ, ബിജി എ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ്‌ അലി ഇർഷാദ് പരാതി പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം നടത്തി.


No comments