Breaking News

കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും, ഇ.ആർ.ടി , ആർ.ആർ.ടി അംഗങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ രിശീലന പരിപാടി സംഘടിപ്പിച്ചു..


കരിന്തളം: കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും, ഇ.ആർ.ടി , ആർ.ആർ.ടി  അംഗങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കരിന്തളം സി ഡി എസ് ഹാളിൽ നടന്ന പരിപാടിയുടെ  ഉദ്ഘാടനം കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. രാജൻ നിർവ്വഹിച്ചു. ​അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതും സംബന്ധിച്ച് പരിശീലനത്തിന് മുന്നോടിയായി ചിമേനി ഫയർ സ്റ്റേഷൻ ഹൌസ് ഓഫീസർ പി  വിനീത്  ആമുഖ പ്രഭാഷണം നടത്തി.തുടർന്ന്  ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ  കെ ഗോപി  ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ പരിശീലനം നൽകി.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അനിതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിങ്  കമ്മിറ്റീ  ചെയർമാൻ എം സുരേന്ദ്രൻ  ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേർസൺ എൻ ടി ശ്യാമള,  ക്ഷേമകാര്യ  സ്റ്റാന്റിങ് കമ്മിറ്റീ  ചെയർമാൻ   സുജിത്ത്  കുമാർ, ആറാംവാർഡ് മെമ്പർ മുഹമ്മദ് കെ നൌഷാദ് എന്നിവർ  സംസാരിച്ചു. ഗ്രാമപഞ്ചായത്ത്  സെക്രട്ടറി എ വി സന്തോഷ്‌ കുമാർ സ്വാഗതവും അസിസ്റ്റന്റ്  സെക്രട്ടറി    സജീന്ദ്രൻ  പുതിയപുരയിൽ  നന്ദിയും പറഞ്ഞു

No comments