Breaking News

പരപ്പ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവ ഭാഗമായി പരപ്പ റോട്ടറി വിവിധ പദ്ധതികൾ സ്കൂളിന് വേണ്ടി സമർപ്പിച്ചു


പരപ്പ : പരപ്പ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോട് കൂടി നടന്നു. പുതുതായി എത്തിയ കുരുന്നുകളും വിദ്യാർത്ഥികളും അണിനിരന്ന റാലിയോടെയാണ് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്.  പ്രവേശനോത്സവ ഗാനത്തിൻ്റെ നൃത്താവിഷ്കാരത്തോടെ ചടങ്ങിന് തുടക്കം കുറിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ റീന തോമസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി പത്മനാഭൻ അധ്യക്ഷനായി.റോട്ടറി പരപ്പ പ്രസിഡന്റ് റോയ് ജോർജ് മുഖ്യാഥിതിയായിരുന്നു.

സ്കൂൾ പ്രിൻസിപ്പൽ സുരേഷ് കെഎസ് സ്വാഗത ഭാഷണം നടത്തി. ചടങ്ങിൽ വിജയികൾക്കുള്ള ഉപഹാര വിതരണം നടത്തി. വാർഡ് മെമ്പർമാരായ സെറീന കെപി, ഓമന എം, എസ്എംസി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ, സ്റ്റാഫ് സെക്രട്ടറി രാഗേഷ് കെ വി, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് ഇ കുഞ്ഞികൃഷ്ണൻ

തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എച്ച്. എം ബിന്ദു ഡി നന്ദി പറഞ്ഞു.ചടങ്ങിൽ പരപ്പ റോട്ടറി ക്ലബ്ബ് നേതൃത്വത്തിൽ വിവിധ പദ്ധതികൾ സ്കൂളിന് വേണ്ടി സമർപ്പിച്ചു

LKG, UKG വിദ്യാർത്ഥികൾക്ക് പഠന കിറ്റ് വിതരണം, ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ബാഗ് വിതരണം ,  മധുരം മലയാളം പരിപാടി , പ്ലസ് ടു ടോപ്പർക്ക് ക്യാഷ് അവാർഡും ഉപഹാരവും ,പായസ വിതരണം  തുടങ്ങിയ വിവിധ പരിപാടികൾ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ സംഘടിപ്പിച്ചു. 

പരപ്പ റോട്ടറി പ്രസിഡന്റ് റോയി ജോർജ്ജ് , സെക്രട്ടറി അജയകുമാർ. സി.വി ,ട്രഷറർ - മനോഹരൻ. ടി മറ്റ് റൊട്ടേറിയന്മാരായ സന്തോഷ് കുമാർ

ജെയിംസ്.എം.ജെ

രാമകൃഷ്ണൻ സി

ജോയി പാലക്കുടിയിൽ

വിനയ മാരാർ

രാജൻ എടത്തോട്

എബി.എം. ബാബു

സാബു പന്തലാനി

മധു വട്ടിപ്പുന്ന

ഇന്ററാക്ടർ മഴ.എസ്.

സുരേഷ് ബാബു

ആകാശ് കെ

നിധിൻ സി തുടങ്ങിയവർ സംബന്ധിച്ചു

No comments