കാസർഗോഡ് ജില്ലാ പഞ്ചായത്ത് ജില്ലാതല സ്കൂൾ പ്രവേശനോത്സവവും വിജയോത്സവവും ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നു
ചായ്യോം : ആലിലയിൽ അക്ഷരമാലയെഴുതിയും ബലൂണുകളാൽ അലങ്കരിച്ച സ്കൂൾ അങ്കണത്തിൽ മധുരം നുണഞ്ഞും ഉത്സവാന്തരീക്ഷത്തിൽ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല സ്കൂൾ പ്രവേശനോത്സവവും വിജയോത്സവവും തിങ്കളാഴ്ച ജി. എച്ച്. എസ്. എസ്. ചായ്യോത്ത് നടന്നു.
പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന നവാഗതരെ സ്വീകരിക്കുന്നതിനൊപ്പം ഉന്നത വിജയം കൈവരിച്ച വിദ്യാലയത്തെയും വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഇരുത്തുകയും മുഴുവൻ പേരെയും വിജയിപ്പിക്കുകയും ചെയ്ത ജില്ലയിലെ മികച്ച ഗവൺമെന്റ് വിദ്യാലയത്തിനുള്ള ജില്ലാ പഞ്ചായത്തിന്റെ പുരസ്ക്കാരം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ചടങ്ങിൽ ചായ്യോത്ത ജി എച്ച് എസ് എസിന് സമർപ്പിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ വിദ്യാർത്ഥികൾക്ക് ജില്ലാ കളക്ടർ ഉപഹാരം നൽകി എസ്.എസ്.എൽ.സി പരീക്ഷയിൽ Full A+ നേടിയ വിദ്യാർത്ഥികളെ .ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ അനുമോദിച്ചു.തുടർന്ന് നവാഗതരായ വിദ്യാർത്ഥികൾക്കുള്ള പഠനകിറ്റുകളുടെ വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. മനു നിർവ്വഹിച്ചു.വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
പ്രശസ്ത നാടക നാടൻപാട്ട് കലാകാരൻ സതീശൻ വെളുത്തോളി കുട്ടികളുമായി സംവദിച്ചു ക
, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഒക്ലാവ് കൃഷ്ണനും ചടങ്ങിൽ സംസാരിച്ചു
ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു
ചായ്യോത്ത് ജി.എച്ച്.എസ്.എസിൽ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികളെ അനുമോദിച്ചു
എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS), എൻ.എം.എം.എസ് (NMMS) പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാർത്ഥികളെ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ
. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പാറക്കോൽ രാജൻ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. ടി. ശ്യാമള
എസ്.എസ്.കെ (SSK) ജില്ലാ കോർഡിനേറ്റർ ബിജുരാജ് എം.എസ് വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ
പി. പ്രകാശൻ ബി.പി.സി ഷൈജു ബിരിക്കുളം സ്കൂൾ എച്ച്.എം (HM) സുനിൽകുമാർ എം , പിടിഎ പ്രസിഡന്റ് പി. മനോഹരൻ എസ്.എം.സി ചെയർമാൻ കെ. സത്യൻ എം.പി.ടി.എ പ്രസിഡന്റ് ധന്യ പി , വികസന സമിതി ചെയർമാൻ കെ. കുമാരൻ, ആഘോഷ കമ്മിറ്റി കൺവീനർ കെ. കെ. ശശി സ്കൂൾ ലീഡർ ശിവനന്ദ എസ്. തമ്പാൻ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സീമ കെ.ടി ചടങ്ങിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ പി.വി നന്ദിയും രേഖപ്പെടുത്തി.
No comments