Breaking News

പ്ലാച്ചിക്കര വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും, വൃക്ഷതൈ വിതരണവും, വിജയോത്സവവും സംഘടിപ്പിച്ചു വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അനു പി വി ഉദ്ഘാടനം ചെയ്തു


ഭീമനടി : കാസറഗോഡ് ഡിവിഷൻ കാഞ്ഞങ്ങാട് റേഞ്ച് ഭീമനടി സെക്ഷൻ പ്ലാച്ചിക്കര വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 2026 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പ്ലാച്ചിക്കരയിൽ വച്ച് പരിസ്ഥിതി 

ദിനാചരണവും, വൃക്ഷതൈ വിതരണവും, വിജയോത്സവവും, നഴ്സറി കുട്ടികൾക്കുള്ള ബാഗും കളിപ്പാട്ട വിതരണവും സംഘടിപ്പിച്ചു.2025-26 അധ്യയന  വർഷത്തെ എസ്എസ്എൽസി, +2 വിജയികളെ അനുമോദിക്കുകയും, വൃക്ഷതൈ വിതരണവും നടത്തി. പ്രദേശത്തെ നരമ്പചേരി, കണ്ണംകുന്ന്, ആവുള്ളകോട്, കൂരാംകുണ്ട് അംഗനവാടികളിലെ കുട്ടികൾക്ക് ബാഗ്, സ്ലേറ്റ് എന്നിവയും ,എ യു പി സ്കൂൾ പ്ലാച്ചിക്കര പ്രിപ്രൈമറി കുട്ടികൾക്കു കളിപ്പാട്ടവും വിതരണം  ചെയ്തു. പരിപാടി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അനു പി വി ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അനിത രാജൻ അവർകൾ ഉപഹാര സമർപ്പണവും അനുമോദന ഉദ്ഘാടനവും നിർവഹിച്ചു.പരിപാടിയിൽ രാഘവൻ മാസ്റ്റർ പരിസ്ഥിതി ദിനാചരണത്തെക്കുറിച്ച് സെമിനാർ അവതരിപ്പിച്ചു.പരിപാടിയിൽ വെസ്റ്റ് എളേരി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ

ജോമോൻ മാത്യു , രണ്ടാം വാർഡ് മെമ്പർ രജനി രാജീവൻ വെസ്റ്റ് എളേരി പഞ്ചായത്ത്,കിനാനൂർ കരിന്തളം പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഷൈലജ കൃഷ്ണൻ, ഭീമനടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ സുരേന്ദ്രൻ ഒ കേരള സ്റ്റേറ്റ് ലൈബ്രറി ജില്ലാ കൗൺസിൽ അംഗം ജോസ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. പ്ലാച്ചിക്കര വന സംരക്ഷണ സമിതി പ്രസിഡണ്ടും പഞ്ചായത്ത്‌ മെമ്പറുമായ

സുജിത്ത് കെ യുടെ അധ്യക്ഷതയിൽ  ചേർന്ന പരിപാടിയിൽ സമിതി സെക്രട്ടറി സുധീഷ് യു സ്വാഗതം പറയുകയും, സമിതി എക്സിക്യൂട്ടീവ് അംഗം മനോജ്‌ പി എസ് നന്ദി രേഖപെടുത്തുകയും ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സമിതി പ്രസിഡണ്ടും പഞ്ചായത്ത്‌ മെമ്പറുമായ സുജിത് കെ 

ഫല വൃക്ഷതൈകൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു.പരിപാടിയിൽ ഭീമനടി സെക്ഷൻ സ്റ്റാഫും, വന സംരക്ഷണ സമിതി അംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു.

No comments