Breaking News

ബാനം ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ 'മരത്തിനൊരു കത്ത് ' പരിപാടി ശ്രദ്ധേയമായി...

ബാനം: പ്രിയപ്പെട്ട മരമേ, സുഖമാണോ? എന്റെ ജീവിതത്തിലെ നിശ്ശബ്ദ സുഹൃത്താണ് നീ. കനത്ത വെയിലിൽ തണലായി, ശുദ്ധ വായുവായി, മധുരഫലങ്ങളായി, നീ നീ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. പക്ഷികൾക്ക് കൂടൊരുക്കുകയും അനേകം ജീവജാലങ്ങൾക്ക് അഭയമാകുകയും ചെയ്യുന്നത് നീയാണ്...ബാനം ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി  നടത്തിയ 'മരത്തിനൊരു കത്ത് ' എന്ന പരിപാടി ശ്രദ്ധേയമായി. കുട്ടികൾ എഴുതിയ കത്തിലെ വരികളാണിവ. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത കത്തുകളിൽ തെളിഞ്ഞു നിന്നു. മരം നടീൽ, പരിസ്ഥിതി ക്വിസ്, പോസ്റ്റർ രചന എന്നിവയും നടന്നു. ദേശീയ ഹരിതസേന, പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

 കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അംഗം ബി.അജിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.രാജീവൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ പി.ദിവാകരൻ, പ്രധാനധ്യാപിക സി.കോമളവല്ലി, സീനിയർ അസിസ്റ്റൻ്റ് പി.കെ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി അനിത മേലത്ത്, ദേശീയ ഹരിതസേന കോഡിനേറ്റർ അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു.


No comments