പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ രാത്രികാല സേവനം മുടങ്ങാതെ ലഭ്യമാക്കണം ; ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിൽ, കള്ളാർ , കോടോം- ബേളൂർ , ബളാൽ . പനത്തടി , കുറ്റിക്കോൽ , കർണാടക സംസ്ഥാനത്തെ കരിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ ആളുകൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമായ പൂടംടങ്കല്ലിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ആറുമാസം കാലമായി രാത്രികാല സേവനം ഇല്ലാത്ത അവസ്ഥയിലെയാണ് ഉള്ളത്.
മഴക്കാല രോഗങ്ങൾ വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ രാത്രികാല സേവനം മുടങ്ങാതെ ലഭിക്കുന്നതിനുവേണ്ട മേൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മധു ബാലൂർ നിവേദനം നൽകി.
പിഎസ് .സി നിയമനം കിട്ടിവരുന്ന ഡോക്ടർമാരുടെ എണ്ണം പരിമിതമായത് ഒരു കാരണമാണെങ്കിലും. മലയോരത്തെ പിന്നോക്ക വിഭാഗക്കാരും. എൻഡോസൾഫാൻ ദുരിത ബാധിതരും അടങ്ങുന്ന ഒരു പ്രദേശമാണിത്.
ഒരു താലൂക്ക് ആശുപത്രിക്ക് മൂന്ന് സിവിൽ സർജന്മാർ നിർബന്ധമായും വേണമെന്നിരിക്കെ ഒരാൾ മാത്രമാണ് രേഖയിൽ ഉള്ളത്.( അദ്ദേഹം ദീർഘകാലം അവധിയിലാണ്.), കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ (CMO) 4 പേർ വീണ്ടെടുത്ത് 2പേർ മാത്രമാണുള്ളത്.
6 അസ്സി.സർജന്മാർ വേണ്ടെടിത്ത് 2 പേർ മാത്രമാണുള്ളത് , സ്പെഷ്യാലിറ്റി വിഭാഗത്തിൽ ജനറൽ മെഡിസിൻ ആളില്ല.
ഗൈനക്കോളജി വിഭാഗത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ പൂർത്തിയായെങ്കിലും ആ വിഭാഗത്തിൽ ആരെയും നിയമിച്ചിട്ടില്ല.
No comments