പുലർച്ചെ പുള്ളിമുറി: ബന്തടുക്കയില്‍ ചീട്ടുകളിക്കുകയായിരുന്ന 6 പേര്‍ അറസ്റ്റില്‍, അരലക്ഷത്തോളം രൂപ പിടിച്ചെടുത്തു
ബന്തടുക്ക: മാരിപ്പടുപ്പില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. സ്ഥലത്തുനിന്നും കളിക്കാന്‍ ഉപയോഗിച്ച ചീട്ടുകളും 49,740 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേഡകം സബ് ഇന്‍സ്‌പെക്ടര്‍ സാബു സി. എമ്മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. മാരിപ്പട്പ്പ് ചീക്കണ്ട മൂല റോഡില്‍ ഒരു റബ്ബര്‍ തോട്ടത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച്, മെഴുകുതിരി വെളിച്ചത്തിലായിരുന്നു ചീട്ടുകളി നടന്നിരുന്നത്.ഏഴോളം പേർ പിടിയിലായി
സംഭവസ്ഥലത്തുനിന്നും 52 ചീട്ടുകളും കളിക്കാന്‍ ഉപയോഗിച്ച മറ്റ് സാധനങ്ങളും പോലീസ് കണ്ടെടുത്തു. പുലര്‍ച്ചെ 01:15-ഓടെ പുതിയ നിയമപ്രകാരം (Sec 35(3) BNSS) പ്രതികള്‍ക്ക് നോട്ടീസ് നല്‍കുകയും, തുടര്‍ന്ന് കേരള ഗാംബ്ലിംഗ് ആക്ട് (Section 15 of KG Act) പ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 256/2026 ആയിട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
No comments