Breaking News

നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍ റോഡ് 27 രാത്രി 8 മുതല്‍ 29 രാവിലെ 8 വരെ പൂര്‍ണമായി അടച്ചിട്ടും



നീലേശ്വരം: റോഡ് പണി നടത്തുന്നതിനായി 27ന് ശനിയാഴ്ച രാത്രി 8 മണി മുതല്‍ 29 രാവിലെ 8 മണി വരെയും ( ഞായര്‍ ദിവസം മുഴുവനും) നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍ പൂര്‍ണമായി അടച്ചിടുമെന്ന് മേഘ എന്‍ജിനീയര്‍ അറിയിച്ചു. മുഴുവന്‍ വാഹനങ്ങളും തെരു റോഡ് വഴി പോകേണ്ടതാണ്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മേല്‍പ്പാലം വഴി വന്ന് ശ്രീദേവി സര്‍വീസ് സ്റ്റേഷന് മുമ്പില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് വലത് വശത്തെ സര്‍വീസ് റോഡില്‍ പ്രവേശിച്ച് തെരു റോഡ് വഴി പോകേണ്ടതാണ്. ചെറിയ വാഹനങ്ങള്‍ക്ക് പറ്റുമെങ്കില്‍ കോട്ടപ്പുറം ജംഗ്ഷനില്‍ നിന്നു തന്നെ വലതു വശത്തെ സര്‍വീസ് റോഡ് ഉപയോഗപ്പെടുത്താമെന്ന് കരുതുന്നു.



No comments