സത്യസന്ധതയ്ക്ക് കൈയ്യടി ; റോഡരികിൽ നിന്നും ലഭിച്ച 25000 രൂപ തിരികെ നൽകി യുവതി
നീലേശ്വരം: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ ₹25,000 രൂപ യഥാർഥ ഉടമസ്ഥന് തിരികെ നൽകി കരിന്തളം കോയിത്തട്ടയിലെ വിജില ഏവർക്കും മാതൃകയായി. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പണം കൈവശം വെക്കാതെ, പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തുക കൈമാറുകയായിരുന്നു.ഇന്ന് രാവിലെ നീലേശ്വരം പോസ്റ്റ് ഓഫീസിന് സമീപത്തു നിന്നാണ് വിജിലയ്ക്ക് റോഡരികിൽ നിന്നും 25000 രൂപ കളഞ്ഞു കിട്ടുന്നത്.തുടർന്ന് പണം നീലേശ്വരം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.അന്വേഷണത്തിൽ പണത്തിന്റെ ഉടമ കണിച്ചിറ യിലെ അമ്പാടിയുടെ മകൻ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണനാണെന്ന് തിരിച്ചറിയുകയും പോലീസ് സ്റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർമാരായ കെ അജിത,കെ വി രതീശൻ ,പി ആർ ഒ പ്രകാശൻ കെ വി എന്നിവരുടെ സാന്നിധ്യത്തിൽ പണം വിജില ഉണ്ണിക്കൃഷ്ണന് കൈമാറി.
യുവതിയുടെ സത്യസന്ധതയെ നാട്ടുകാരും സാമൂഹിക പ്രവർത്തകരും അഭിനന്ദിച്ചു. നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചതിൽ ഉടമ ഉണ്ണികൃഷ്ണൻ യുവതിക്ക് നന്ദി രേഖപ്പെടുത്തി. യുവതിയുടെ ഈ മാതൃകാപരമായ പ്രവർത്തി സമൂഹത്തിന് നല്ല സന്ദേശമാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.കോയിത്തട്ടയിലെ ജയന്റെ ഭാര്യയാണ് വിജില
No comments