Breaking News

വെള്ളരിക്കുണ്ട് വൈ.എം.സി. എ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി ഡാജി ഓടയ്ക്കൽ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് വൈ.എം. സി. എ  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. വൈ.എം.സി.എ ദേശീയ ഗ്രാമീണ വികസന കമ്മിറ്റി അംഗം ഡാജി ഓടയ്ക്കൽ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് വൈ. എം. സി. എ പ്രസിഡണ്ട് വി.ജെ.സാജു അധ്യക്ഷം വഹിച്ചു .വൈഎംസിഎ കാസർഗോഡ് സബ് റീജിയൺ ചെയർമാൻ സണ്ണി മാണിശ്ശേരി  അനുഗ്രഹപ്രഭാഷണം നടത്തി. സെക്രട്ടറി സജി പൊയ്കയിൽ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ ജയിംസ് പൂവത്തുംമൂട്ടിൽ കണക്ക് അവതരിപ്പിച്ചു.  മുൻ പ്രസിഡണ്ടുമാരായ സിബി വാഴക്കാലായിൽ , കെ.എ സാലു, മേഴ്സിക്കുട്ടി വിലങ്ങയിൽ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ ബാബു കല്ലറയ്ക്കൽ സ്വാഗതവും സെക്രട്ടറി ജോജി പാലമറ്റം നന്ദിയും പറഞ്ഞു .

പുതിയ ഭാരവാഹികൾ - വി.ജെ. സാജു പ്രസിഡൻ്റ് ,ജോജി പാലമറ്റം -സെക്രട്ടറി ,ബിജു മാടവന ട്രഷറർ ,ബാബു കല്ലറയ്ക്കൽ പ്രോഗ്രാം കൺവീനർ .

No comments