വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം എഡിഎസ്, എസ്‌പിസി, എൻസിസി, നല്ലപാഠം എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഒപ്പുമരം ഒരുക്കി
വെള്ളരിക്കുണ്ട് : സെന്റ് ജൂഡ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം എഡിഎസ്, എസ്‌പിസി, എൻസിസി, നല്ലപാഠം എന്നിവയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരുക്കിയ ഒപ്പുമരം ചുണ്ടോപ്പ് എസ്.ഐ വി.കെ. സുനീഷ് ആദ്യ ഒപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ലഹരിക്കെതിരായ പ്രതിജ്ഞ പുതുക്കിക്കൊണ്ട് ഒപ്പുമരത്തിൽ ഒപ്പുവെച്ചു. ലഹരിവിമുക്ത സമൂഹം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ എസ്.ഐ വി.കെ. സുനീഷ് ചൂണ്ടിക്കാട്ടി.
പരിപാടിക്കായി മനോഹരമായ ഒപ്പുമരം രൂപകൽപ്പന ചെയ്ത് തയ്യാറാക്കിയ സ്കൂളിലെ ആർട്ട് അധ്യാപകൻ ശ്രീ ജെഫിൻ ജോസിന് പ്രത്യേക അഭിനന്ദനവും ചടങ്ങിൽ രേഖപ്പെടുത്തി.
No comments