Breaking News

സഹൃദയ വായനശാല വെള്ളരിക്കുണ്ട് നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സഹകരണത്തോടെ ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു


വെള്ളരിക്കുണ്ട് : സഹൃദയ വായനശാല വെള്ളരിക്കുണ്ട് നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സഹകരണത്തോടെ ജൂൺ 5  ലോക പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷതൈകൾ നട്ടു സംരക്ഷിക്കാൻ തീരുമാനിച്ചു. ചടങ്ങ് സ്കൂൾ മാനേജർ സി .എ .ദേവസ്യ ഉദ്ഘാടനം നിർവഹിച്ചു. ഗിരീഷ് ടി എൻ അധ്യക്ഷത വഹിച്ചു. രമണി രവി, ബഷീർ അരീക്കോട് , സെന്തിൽ കുമാർ ,ജയശ്രീ സതീശൻ , രജനി മുരളി , ജയ്സൺ എന്നിവർ നേതൃത്വം നൽകി. പ്രകൃതിയെ സംരക്ഷിക്കാൻ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിച്ചു നിർത്താനുള്ള പ്രതിജ്ഞ കൂടി കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾ എടുത്തു വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. പ്രണവ് നാരായണൻ  നന്ദി രേഖപ്പെടുത്തി

No comments