ജില്ലാ പ്രാണി ജന്യ രോഗകേന്ദ്രത്തിൻ്റെയും , മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൻ്റെയും, നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജിത തുടക്കം കുറിച്ചു.
ഭീമനടി :വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ; മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ വരുന്ന ചെന്നടുക്കം മേഖലയിലെ ഡെങ്കിപ്പനി ബാധിത പ്രദേശത്ത് ജില്ലാ പ്രാണി ജന്യ രോഗ കേന്ദ്രത്തിൻ്റെയും , മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും, ഗ്രാമ പഞ്ചായത്തിൻ്റെയും, നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജിത തുടക്കം കുറിച്ചു.
ബോധവൽകരണക്ലാസ്സ്,ഗൃഹസന്ദർശനം,ഉറവിട നശീകരണം, ലഘുലേഖ വിതരണം, ഈഡിസ് സർവ്വേ, ഫോഗിങ്, സ്കൂൾ കുട്ടികൾക്കുള്ള ബോധവൽകരണ ക്ലാസ്സ്, വിവിധ കുടുംബശ്രീ യൂണിറ്റിലെ അറുപതോളം അംഗങ്ങളുടെ സഹകരത്തോടെയുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ, എന്നിവ സംഘടിപ്പിച്ചു.
അടിയന്തിരമായി തുടക്കം കുറിച്ച ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി.വി.അനു ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് അംഗം ശ്രീ. പ്രകാശ് കെ പി, പതിനാലാം വാർഡ് അംഗം ശ്രീ.T V ടോമി, ജില്ലാ പ്രാണി ജന്യ നിയന്ത്രണ ഓഫീസർ ശ്രീ. കെ.വി. ഗിരീഷ്,ഡി.വി.സി.ഹെൽത്ത് സൂപ്പർവൈസർ ശ്രീ.വി.വി.സുരേഷ്കുമാർ, മൗകോട് കുടുംബാരോഗ്യകേന്ദ്രംമെഡിക്കൽ ഓഫീസർ ഡോ: സൂര്യ രാഘവൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.വൈ. അഷ്‌റഫ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ.ശ്രീ.കെ.ആർ.ശരത്, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ്മാരായ എം. ജിജിമോൾ,എം.ശിഖ, ആശാ പ്രവർത്തകർ,വാർഡ് ഹെൽത്ത് സാനിട്ടേഷൻ കമ്മിറ്റിയംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, എന്നിവർ നേതൃത്വം നൽകി.
No comments