Breaking News

ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ പനത്തടി സ്വദേശിയായ യുവാവ് മരിച്ചു



രാജപുരം : ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ പനത്തടി സ്വദേശിയായ യുവാവ് മരിച്ചു. പനത്തടി പുലിക്കടവ് സ്വദേശി നിധിൻ പ്രകാശ് ആണ് മരിച്ചത്. ടിപ്പർ ലോറിയും നിധിൻ പ്രകാശ് സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് പിതാവും ബന്ധുക്കളും ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. പുലിക്കടവിലെ പ്രകാശിന്റെയും പനത്തടിയിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ലക്ഷ്മിയുടെയും മകനാണ് നിധിൻ. മിഥുൻ, കിരൺ എന്നിവർ സഹോദരങ്ങളാണ്. 

No comments