കൗമാരക്കാരിലെ ആത്മഹത്യാ പ്രവണത;കൗൺസിലിംഗ് ശക്തിപ്പെടുത്തണം:ടി.വി.വിജയൻ
കാസർഗോഡ് : വർദ്ധിച്ചു വരുന്ന കൗമാരക്കാരിലെ ആത്മഹത്യാ പ്രവണത അടിയന്തിര പ്രാധാന്യത്തോടെ പഠന വിധേയമാക്കിക്കൊണ്ട് അവ നിയന്ത്രിക്കുന്നതിനായി കൗൺസിലിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്(ബി) സംസ്ഥാന കമ്മിറ്റി അംഗം ടി.വി.വിജയൻ അഭ്യർഥിച്ചു.
ഇഫക്ടീവ് പാരൻ്റിംഗിനാവശ്യമായ ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലുണ്ടാകുന്ന മാനസിക സമ്മർദ്ദം,ഏകാന്തത എന്നിവ ലഘൂകരിക്കുന്നതിനും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം,ഓൺലൈൻ ഗെയിമുകൾ,സൈബർ ബുള്ളിയിംഗ് എന്നിവയുടെ അനന്തര ഫലം സംബന്ധിച്ച് രക്ഷിതാക്കളിൽ അവബോധമുണ്ടാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
No comments