മുളിയാർ കാനത്തൂരിൽ വയോധികനെ വീട്ടിനു പിറകു ഭാഗത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് : മുളിയാർ, കാനത്തൂരിൽ വയോധികനെ വീട്ടിനു പിറകു ഭാഗത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂടേം വീട്, കുഞ്ഞിരാമൻ (തറയിലച്ഛൻ-84) ആണ് മരിച്ചത്. ഇന്നലെ (ബുധൻ) രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്നു രാവിലെ വീട്ടിനകത്തു കാണാതായതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീടിന്റെ പിൻഭാഗത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കുമാറ്റി. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: കമലാക്ഷി. മക്കൾ: രാധ, ഗീത, സുനിത. മരുമക്കൾ: മുരളി, ചന്ദ്രൻ, പരേതനായ കുമാരൻ. സഹോദരങ്ങൾ: ജാനകി. കൊറപ്പാളു, പരേതനായ സുകുമാരൻ.
No comments