ചെങ്കള സന്തോഷ് നഗറിൽ ആൾട്ടോ കാറിൽ കടത്തിക്കൊണ്ടുവന്ന 1.899 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ കാസർകോട് എക്സൈസിന്റെ പിടിയിൽ.
കാസർകോട് : ചെങ്കള സന്തോഷ് നഗറിൽ ആൾട്ടോ കാറിൽ കടത്തിക്കൊണ്ടുവന്ന 1.899 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ കാസർകോട് എക്സൈസിന്റെ പിടിയിൽ. പട്ള സ്വദേശി അബ്ദുൾ റൗഫ്, സുള്ള്യ കോണടുക്ക സ്വദേശി കൗഷിക്, അഡൂർ സ്വദേശി മുഹമ്മദ് ജസിർ എന്നിവരെയാണ് കാസർകോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അശ്വിനും സംഘവും അറസ്റ്റ് ചെയ്തത്. സംഘത്തിൽ എം അനീഷ് കുമാർ, കെ.അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ അസീസ്, ആർ.ലിജിൻ, വി ടി ഷംസുദ്ദീൻ, എൻ വി .അശ്വിൻ എന്നിവർ ഉണ്ടായിരുന്നു.
No comments