Breaking News

ദീപിക ബാല സഖ്യം (ഡിസിഎൽ) കാസർഗോഡ് പ്രവിശ്യാ പ്രവർത്തനോദ്ഘാടനവും ഡയറക്ടേഴ്‌സ് മീറ്റും വെള്ളരിക്കുണ്ട് സെൻ്റ് എലിസബത്ത് സ്കൂ‌ളിൽ നടന്നു.


വെള്ളരിക്കുണ്ട് : ദീപിക ബാല സഖ്യം (ഡിസിഎൽ) കാസർഗോഡ് പ്രവിശ്യാ പ്രവർത്ത നോദ്ഘാടനവും ഡയറക്ടേഴ്‌സ് മീറ്റും   വെള്ളരിക്കുണ്ട് സെൻ്റ് എലിസബത്ത് സ്കൂ‌ളിൽ നടന്നു. ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോ യി കണ്ണൻചിറ സിഎംഐയും ,വിദ്യാർത്ഥികളായ

ജെന്നിഫർ ജോഷി , വിഷ്ണു പട്ടേരി, അലാന രതീഷ് എന്നിവർ ചേർന്ന്  ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

പ്രവിശ്യാ കോ-ഓർഡിനേറ്റർ ഡാജി ഓടയ്ക്കൽ അധ്യക്ഷത വഹിച്ചു.  പ്രിൻസിപ്പൽ സിസ്റ്റർ ഉദയ ഉതുപ്പാൻ പ്രസംഗിച്ചു. പ്രവിശ്യാ സെക്രട്ടറി ധന്യ വർഗീസ് സ്വാഗതവും ശാഖാ ഡയറക്ടർ റ്റീനാ ജോസ് നന്ദിയും പറഞ്ഞു. തുടർന്നു നടന്ന ഡയറക്ടേഴ്‌സ് മീറ്റിൽ ഡിസിഎൽ കാസർഗോഡ് പ്രവിശ്യയിലെ ഡി.സി.എൽ ഭാരവാഹികൾ പങ്കെടുത്തു

No comments